Wednesday 22 July 2015


ക്ലിയോപാട്രാ.
°°°°°°°°°°°°°°°°°°
ബിസി 69ൽ പ്ലോട്ടണി X11മന്റെ മകളായി ഈജിപ്തിൽ ജനിച്ചു. ബിസി 51ൽ പ്ലോട്ടണി X11മന്റെ മരണശേഷം വെറും പത്ത് വയസ്സ് മാത്രം പ്രായമുള്ള പ്ലോട്ടണിX111മനും ക്ലിയോപാട്രയും സഹോദരി സെന്വറീനുമാണ് ഈജിപ്ത് ഭരിച്ചിരുന്നത്.എന്നാൽ പിതാവിന്റെ മരണത്തിൽ ക്ലിയോപാട്രക്ക് പങ്കുണ്ട് എന്ന ആരോപണത്തേ തുടർന്ന് അവർ പൊലുഷിയം എന്ന സ്ഥലത്തേക്ക് പാലായനം ചെയ്തു.
ബിസി 47 ൽ മഹാനായ ജൂലിയസ് സീസറും സൈന്യവും ഈജിപ്തിൽ കാലുകുത്തിയ ആ രാത്രി മുതൽ ക്ലിയോപാട്രയുടെ സമയം തെളിഞ്ഞു.ഇരുളിന്റെ മറവിൽ സീസറുടെ കൂടാരത്തിലെത്തിയ ക്ലിയോപാട്ര സീസർക്ക് കാഴ്ച്ച വെച്ചത് തന്റെ ശരീരം തന്നെ ആയിരുന്നു. ആരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ക്ലിയോപാട്ര ഈജിപ്തിന്റെ രാജ്ഞി ആയി മാറി. ഇതറിഞ്ഞ പ്ലോട്ടണിയും സഹോദരിയും സൈന്യവുമായി വന്ന് അക്രമിച്ചെങ്കിലും സീസറുടേയും പടയാളികളുടേയും മുമ്പിൽ വെറും ഇയാം പാറ്റകൾ ആവാനായിരുന്നു അവരുടെ വിധി. രക്ഷപ്പെടാൻ ശ്രമിച്ച പ്ലോട്ടണി ഒരു നദിയിലേക്ക് തേര് മറിഞ്ഞു വീണ് മരിച്ചു. സെന്വറീനെ സീസർ തടവിലാക്കിയെങ്കിലും ഇരുളിന്റെ മറപറ്റി ക്ലിയോപാട്ര തന്റെ സഹോദരിയേയും വധിച്ചു. ഒരു പക്ഷെ സെന്വറീന്റെ തീവ്രസൗന്ദര്യം സീസറിനെ വശംവദയാക്കുമോ എന്ന് ക്ലിയോപാട്ര സംശയിച്ചിരിക്കണം. ഈജിപ്തിന്റെ മണലാരണ്യങ്ങളിലും നൈൽ നദിയുടെ തീരങ്ങളിലും ആ കാമുകീ കാമുകന്മാർ തങ്ങൾക്ക് വിധി കാത്തു വെച്ചിരിക്കുന്ന മഹാദുരന്തത്തേ പറ്റി യാതൊരു അറിവും ഇല്ലാതെ അവർ പ്രണയിച്ചു.ആ നല്ല നാളുകൾ ഓർമ്മയിൽ നിന്നും മായും മുമ്പ് സീസർ ഇറ്റലിയിലേക്ക് മടങ്ങിപ്പോയി. എന്നാൽ ക്ലിയോപാട്ര തന്റേയും സീസറിന്റേയും പുത്രൻ കൈസാരിയൊണെയേ ഭാവി റോമിന്റെ ചക്രവർത്തിയാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണം ചെയ്ത് തുടങ്ങിയിരുന്നു.
സീസറിന്റെ അതിരുകവിഞ്ഞ രാഷ്ട്രീയ മേൽക്കോയ്മ റോമിലെ ഒപ്റ്റിമേറ്റ് കക്ഷിയിൽ പെട്ട ചിലരെ പരിഭ്രാന്തരാക്കി. സെനറ്റ് പിരിച്ച് വിട്ട് സീസർ രാജാവായി സ്വയം പ്രഖ്യാപിക്കുമെന്ന് അവർ ഭയന്നു. ബ്രൂട്ടസ്, കാസ്സിയസ്, കാസ്കാ എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം സീസറിനെ വധിക്കാനുള്ള ഗൂഡാലോചന തുടങ്ങി.ബി സി 44 ൽ സെനറ്റിന്റെ പോർട്ടിക്കോവിൽ വെച്ച് കാസ്സിയാസ്,കാസ്ക എന്നിവർ സീസറെ ആക്രമിച്ചു.ധീരമായി പോരാടി നിന്ന സീസറെ ബ്രൂട്ടസ് പിറകിൽ നിന്നും കുത്തിവീഴ്ത്തി.ഒരു പറ്റം ആഢ്യ റോമന്മാർ സീസറെ കൊലപ്പെടുത്തിയത് അറിഞ്ഞ് ജനക്കൂട്ടം അക്രമാസക്തമായി.ഈ സഹചര്യം മുതലെടുത്ത് മാർക് ആന്റണി ഒരു ത്രിമൂർത്തി സഖ്യമുണ്ടാക്കി സെനറ്റിന്റെ അധികാരം പിടിച്ചെടുത്തു.തന്റെ ഭാര്യയുടെ സഹോദരനായ ഒക്ട്ടൊവിയനും ലേപിഡ്സും ആയിരുന്നു ആ ത്രിമൂർത്തി സഖ്യം. സ്ഥാനമൊഴിയാനുള്ള സെനറ്റിന്റെ ആജ്ഞ ധിക്കരിച്ച് ബ്രൂട്ടസ്സും, കസ്സിയാസ്സും ഒരു സേന സമാഹരിച്ച് യുദ്ധസജ്ജരായി വന്നു. ആന്റണിയുടെ പോരാട്ടവീര്യത്തിനു മുൻപിൽ കസ്സിയാസിന്റെ സേന നിർവീര്യമായി. പരാജയം മുന്നിൽകണ്ട ബ്രൂട്ടസ്സ് ആത്മഹത്യ ചെയ്തു. റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിനി പദം സ്വപ്നം കണ്ട ക്ലിയോപാട്ര തന്റെ പ്രിയതമന്റെ ചേതനയറ്റ ശരീരം കണ്ട് ഒന്നുച്ചത്തിൽ കരയാൻ പോലും കഴിയാതെ ഇരുളിന്റെ മറപറ്റി,തന്റെ പുത്രനെ മാറോടടക്കി ഇറ്റലിയിൽ നിന്നും ഈജിപ്തിലേക്ക് പലായനം ചെയ്തു.
സീസറുടെ പഴയ കാമുകി ക്ലിയോപാട്രയെ മാർക്ക് ആന്റണി റ്റാർറ്റസ് എന്ന പട്ടണത്തിലേക്ക് ക്ഷണിച്ചു. ഒരു അലങ്കരിച്ച ആഡംഭര നൗകയിൽ നർത്തകിമാരും സ്വർണ്ണവും കാഴ്ച്ചദ്രവ്യങ്ങളും കുത്തിനിറച്ചാണ് ആ രജ്ഞി മാർക്ക് ആന്റണിയേ കാണാൻ ചെന്നത്. ക്ലിയോപാട്ട്രയുടെ അഭൗമ സൗന്ദര്യത്തിൽ അനുരക്തയായ ആന്റണി അവളെ തന്റെ കിടപ്പറയിലേക്ക് ക്ഷണിച്ചു. ക്ഷണം നിരസിച്ച ക്ലിയോപാട്രയെ ആന്റണി ബലമായി പ്രാപിച്ചു. ക്ലിയോപാട്ട്ര അലക്സാണ്ട്രിയയിലേക്ക് തിരിച്ചു പോയപ്പോൾ ആന്റണിയും കൂടെ പോയി. ക്ലിയോപാട്ട്രക്ക് സീസറിൽ പിറന്ന മകനെ ആന്റണി സ്വന്തം മകനെപ്പോലെ ആയിരുന്നു കണ്ടത്. കൈസറേണിയന് ഒക്ട്ടോവിയൻ സീസറിൽ നിന്നും ഒരു രക്ഷകനായി ക്ലിയോപാട്ട്ര ആന്റണിയെ കണ്ടു.അവർ പരസ്പരം പതിയെ അടുത്തു. ആ ശിശിര കാലം മുഴുവൻ അവർ അവിടെ ചിലവഴിച്ചു.
തന്റെ സഹോദരിയുടെ ഭർത്താവ് അലക്സാണ്ട്രിയയിൽ കഴിയുന്നത് ഒക്ട്ടോവിയന് സ്വീകാര്യമായിരുന്നില്ല. ഭാര്യയെ റോമിൽ ഉപേക്ഷിച്ചു ക്ലിയോപാട്രയോടൊപ്പം കഴിയുന്നു. റോമൻ രീതികൾ ഉപേക്ഷിച്ച് ഒരു ഈജിപ്ഷ്യനെപ്പോലെ ജീവിക്കുന്നു എന്നൊക്കെയായിരുന്നു ഈ ആരോപണങ്ങൾ. പലതവണ ഈ ആരോപണങ്ങൾക്ക് മറുപടി പറയാൻ ആന്റണിയെ റോമിലേക്ക് വിളിപ്പിച്ചു, പക്ഷെ ആന്റണി പോയില്ല. കൂട്ടത്തിൽ സീസറിന് ജനിച്ച കൈസാരിയൊണെ സീസറിന്റെ അനന്തരാവകാശി ആയും ക്ലിയോപാട്രക്കോപ്പം ഈജിപ്റ്റിന്റെ രാജാവായും പ്രഖ്യാപിച്ചു. സീസറിന്റെ അനന്തരാവകാശി എന്നതായിരുന്നു ഒക്റ്റാവിയന്റെ സർവ അധികാരത്തിന്റേയും സ്രോതസ്സ്,
ഇതിനിടെ റൊമിൽ ത്രിമൂർത്തിഭരണം ഇല്ലാതായി.സ്വതവേ ഭീരുവായ ലേപിഡസിനെ ഒക്ട്ടോവിയൻ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ച് ഏകാതിപതിയേ പൊലെ ഭരിക്കാൻ തുടങ്ങി.ഒക്ട്ടോവിയൻ ബ്രൂട്ടസ്സിന്റേയും, കസ്സിയാസിന്റെയും ശക്തികേന്ദ്രങ്ങളായിരുന്ന കുലീന റോമാക്കാരെ പ്രീണിപ്പിച്ച് തന്റെ ആശയങ്ങൾ പ്രചരിപ്പിക്കൻ തുടങ്ങി.
ബിസി 33 ഭരണകൂടത്തിന്റെ കാലാവധി അവസാനിച്ചു.ഒക്ട്ടോവിയൻ നിയമ വിരുദ്ധമായി ആണ് ഭരണം കയ്യടക്കിയത് എന്ന് ആന്റണി ആരോപിച്ചു.മറുപടിയായി ആന്റണിയുടെ മേൽ രാജദ്രോഹകുറ്റം ചുമത്തി സർവ്വ അധികാരങ്ങളിൽ നിന്നും പുറത്താക്കി ഈജിപ്തിന് എതിരായി യുദ്ധം പ്രഖ്യാപിച്ചു.
ക്ലിയോപാട്ര മാർക്ക് ആന്റണിക്കൊപ്പം പോരാടാൻ തുനിഞ്ഞിറങ്ങി. എന്നാൽ ആന്റ്ണിയുടെ സൈന്യത്തിലെ പലരും മറുകണ്ടം ചാടുകയാണ് ചെയ്തത്. നിർണ്ണായക നിമിഷത്തിൽ തന്റെ സൈന്യത്തിലേ പ്രമുഖരെ നഷ്ട്ടപ്പെട്ടത് ആന്റ്ണിയെ തളർത്തി.ഒക്റ്റാവിയന്റെ സേന നിർണായകമായ വിജയങ്ങൾ നേടി ഈജിപ്റ്റിൽ പ്രവേശിച്ചു. യുദ്ധത്തിൽ മാരകമായ മുറിവേറ്റ ആന്റണി രക്തം വാർന്നു മരിച്ചു.അതു വരെ ധീരതയോടെ പോരാടിയിരുന്ന രാജ്ഞി അതോടെ കോട്ടയിൽ കയറി. കോട്ടവാതിൽ വലിച്ചടച്ചു. പ്രതികാരമെന്നോണം
കൈസാരിയൊണെയും ആന്റണിയുടെ മൂത്ത മകൻ മാർക്കസ് അന്റോണിയസ് ആന്റില്ലസിനെയും ഒക്റ്റാവിയൻ വധ ശിക്ഷയ്ക്ക് വിധിച്ചു
ഒക്ട്ടോവിയന്റെ പടയാളികൾ കോട്ടവാതിൽ തകർക്കാൻ തുടങ്ങി. ഇതോടെ ക്ലിയോപാട്ട്ര രഹസ്യമായി സൂക്ഷിച്ചിരുന്ന കരിനാഗത്തേ കൊണ്ട് ദംശിപ്പിച്ച് ആത്മഹുതി ചെയ്തു. കോട്ടവാതിൽ തകർത്ത് അകത്തു കടന്ന ഒക്ട്ടോവിയൻ കണ്ടത് ചേതനയറ്റ ആ ശരീരമാണ്.

No comments:

Post a Comment